വാർദ്ധക്യം. ചിന്തകളുടെ കോലായിൽ ഒറ്റപ്പെടുന്ന കാലം അലസമായി നഷ്ടപ്പെടുത്തുന്ന യൗവ്വനത്തിന്റെ വില പലപ്പോഴും വാർദ്ധക്യത്തിലെത്തുമ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്. ഓരോ വാർദ്ധക്യവും ശൈശവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. യുവത്വത്തിന്റെ തിളപ്പിൽ ജീവിതം ആഘോഷിക്കുമ്പോൾ, നാളെ നമ്മെ കാത്തിരിക്കുന്ന വാർദ്ധക്യത്തെക്കുറിച്ച് നാം എത്രമാത്രം ബോധവാന്മാരാണ്? യൗവ്വനത്തിൽ...